ക്യാമറാമാന് നേരെ കയ്യേറ്റം: കെ.യു.ഡബ്ല്യു.ജെ പ്രതിഷേധിച്ചു
കോഴിക്കോട്: വെള്ളിമാട്കുന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡ് ഓഫീസിന് മുന്നിൽ എം.എസ്.എഫ് മാർച്ച് ചിത്രീകരിക്കുന്നതിനിടെ കേരള വിഷൻ ന്യൂസ് സീനിയർ ക്യാമറാമാൻ സജീഷ് തറയിലിനെ എം.എസ്.എഫ് പ്രവർത്തകൻ കയ്യേറ്റം ചെയ്ത സംഭവത്തിൽ
കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ഒരു കാരണവുമില്ലാതെയാണ് സജീഷിന് നേരെ അതിക്രമമുണ്ടായത്. മാധ്യമപ്രവര്‍ത്തകരെ കൈയ്യൂക്ക് കൊണ്ട് നേരിടുന്ന നീക്കം അത്യന്തം അപലപനീയമാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും കെ.യു.ഡബ്ല്യു.ജെ ജില്ലാ പ്രസിഡന്റ് ഇ.പി മുഹമ്മദും സെക്രട്ടറി പി.കെ സജിതും ആവശ്യപ്പെട്ടു.