മൈക്രോ ഒബ്സര്‍വര്‍മാര്‍ക്ക് ഒന്നാംഘട്ട പരിശീലനം നല്‍കി



കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് സ്റ്റേഷനുകളില്‍ നിയമിക്കപ്പെട്ട മൈക്രോ ഒബ്സര്‍വര്‍മാര്‍ക്കുള്ള ഒന്നാംഘട്ട പരിശീലനം നല്‍കി. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ക്ലാസ്സിൽ 154 പേർ പങ്കെടുത്തു. എൽഎസ്ജെഡി ജൂനിയർ സൂപ്രണ്ട് പ്രകാശ് ക്ലാസ്സെടുത്തു.

പോളിംഗ് സ്റ്റേഷനിലെ എല്ലാ പ്രവര്‍ത്തനങ്ങളും മൈക്രോ ഒബ്സര്‍വര്‍മാരാണ് നിരീക്ഷിക്കുക. പോളിംഗിന് മുമ്പായുള്ള മോക് പോളിംഗ് നടപടി ക്രമങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് കൃത്യമായി നിര്‍വഹിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുക, ഇ വി എം, വി വി പാറ്റ് എന്നിവ ശരിയായ പോളിംഗിന് മുമ്പും പോളിംഗ് കഴിഞ്ഞതിന് ശേഷവും സീല്‍ ചെയ്യുന്നുണ്ടോയെന്ന് നിരീക്ഷിക്കുക, പോളിംഗ് നടക്കുന്ന സമയത്തെ എല്ലാ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കുക തുടങ്ങിയവയാണ് മൈക്രോ ഒബ്സര്‍വര്‍മാരുടെ ചുമതല.

തെരഞ്ഞെടുപ്പ് ട്രെയിനിങ് മാനേജ്മെന്റ് സെൽ നോഡൽ ഓഫീസറുമായ
അസിസ്റ്റന്റ് കലക്ടർ പ്രതീക് ജെയിൻ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.  തെരഞ്ഞെടുപ്പ് ട്രെയിനിങ് സെൽ അസിസ്റ്റന്റ് നോഡൽ ഓഫീസർ ഷെറീന കെ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *