ശാസ്ത്രാവബോധ പ്രചാരണ പരിപാടി  മെയ് 13 മുതൽ


കോഴിക്കോട്: മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പ്ലാന്റ് സയന്‍സസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ശാസ്ത്രസമീക്ഷ എന്ന പേരില്‍ ശാസ്ത്രാവബോധ പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നു. മെയ് 13 മുതല്‍ 17 വരെ നടത്തുന്ന ശിൽപ്പശാലയില്‍ ഓരോ ദിവസവും 50 വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. ശാസ്ത്ര വിഷയങ്ങളിലെ വിദഗ്ദ്ധരുമായി ചര്‍ച്ചകള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, പരിശീലനം, ഒപ്പം ഗാര്‍ഡനിലെ വിവിധ സസ്യ സംരക്ഷണ വിഭാഗങ്ങളും ഗവേഷണ ലബോറട്ടറികളും കാണുന്നതിനുള്ള അവസരം തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. രാവിലെ 10 മുതല്‍ വൈകീട്ട് നാല്  വരെ നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യം ഉള്ളവര്‍ https://forms.gle/n7XdyTHhq6qSfWAv8 എന്ന ഗൂഗിള്‍ ഫോം വഴി അപേക്ഷിക്കണം. ഫോൺ: 0495 2430939.

Leave a Reply

Your email address will not be published. Required fields are marked *