ജില്ലാ കോടതി സമുച്ചയത്തിൽ എസ്.സി./എസ്.ടി. കോടതി സ്ഥാപിക്കണം
കോഴിക്കോട്: ജില്ലാ കോടതി സമുച്ചയത്തിൽ പ്രത്യേക എസ്.സി./എസ്.ടി. കോടതി സ്ഥാപിക്കണമെന്ന്
ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ സിറ്റി കമ്മിറ്റി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ. എം. രാധാകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ടോം കെ. തോമസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ. എം.കെ ദിനേശൻ, അഡ്വ ജോജു സിറിയക്ക്, അഡ്വ. അശോക് കുമാർ, അഡ്വ. കെ. എൻ. ജയകുമാർ, ബാർ കൗൺസിൽ അംഗം അഡ്വ. എം. ജയദീപ് എന്നിവർ സംസാരിച്ചു .
സിറ്റി കമ്മിറ്റി ഭാരവാഹികളായി അഡ്വ. കെ പി ശ്രീനീഷ് (പ്രസിഡൻ്റ്) അഡ്വ. കെ അദ്വൈത് (സെക്രട്ടറി) അഡ്വ. കെ സാജിത (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു.