സമസ്ത കേരള മദ്രസ മാനേജ്മെൻ്റ് അസോസിയേഷൻ ജില്ലാ സമ്മേളനം 30, 31ന്

കോഴിക്കോട്: സമസ്ത കേരള മദ്രസ മാനേജ്മെൻ്റ് അസോസിയേഷൻ്റെ (SKMMA) പ്രഥമ ജില്ലാ സമ്മേളനം ഡിസംബർ 30, 31 തിയ്യതികളിൽ ‘അറിവിൻ തീരത്ത് കരുത്ത് പകരാം’ പ്രമേയത്തിൽ കോഴിക്കോട് അരയിടത്തുപാലം സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങൾ നഗറിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

30ന് ജില്ലാതല ദഫ്, ക്വിസ് മത്സരം, പലസ്തീൻ ടേബിൾ ടോക്ക് എന്നിവയും 31 ന് ഉദ്ഘാടന സമ്മേളനം, പഠന ക്ലാസുകൾ, ‘മദ്രസകൾ മാനവ നന്മയ്ക്ക് ‘പ്രമേയത്തിൽ ഡിബേറ്റ്, ആദരിക്കൽ, പൊതുസമ്മേളനം എന്നിവയും നടക്കും. സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ, പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, എം ടി അബ്ദുല്ല മുസ്ലിയാർ, കൊയ്യോട് ഉമർ മുസ്ലിയാർ, സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ, സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ, അബ്ദുസമദ് പൂക്കോട്ടൂർ, ഓണംപിള്ളി മുഹമ്മദ് ഫൈസി, എം കെ രാഘവൻ എംപി, എം കെ മുനീർ എം.എൽ.എ, കെ.പി രാമനുണ്ണി, എ.സജീവൻ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിൻ്റെ കീഴിൽ വ്യവസ്ഥാപിതമായി 10761 മദ്രസകളാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. 120 മദ്രസകളിലെ സദർ മുഅല്ലിമീങ്ങൾ അടക്കം അയ്യായിരത്തോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.

പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് എ പി പി തങ്ങൾ, സെക്രട്ടറി കെ പി കോയ ഹാജി, ട്രഷറർ സയ്യിദ് ഹൈദ്രോസ് തുറാബ് തങ്ങൾ, സി എ ശുക്കൂർ മാസ്റ്റർ, റിയാസ് അരീക്കാട്, സൈനുൽ ആബിദീൻ തങ്ങൾ, അൻസാർ കൊല്ലം, പി മാമുക്കോയ ഹാജി, കെ മരക്കാർ ഹാജി, പി അസൈനാർ ഫൈസി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *