ആവേശമായി റൺ ബേപ്പൂർ മാരത്തോൺ

കോഴിക്കോട്: ബേപ്പൂർ മണ്ഡലത്തിന് പുതിയ കായികാനുഭവം പകർന്നുനൽകി റൺ ബേപ്പൂർ മാരത്തോൺ. മന്ത്രി പി എ മുഹമ്മദ്‌ റിയാസും ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗും കായിക താരം സി കെ വിനീത് കുമാറും മാരത്തോണിൽ പങ്കെടുത്തത് ആവേശം പകർന്നു.

മാരത്തോൺ ഫറോക്ക് ബസ് സ്റ്റാൻഡിനു സമീപം മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിൽ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗും കായിക താരം സി കെ വിനീതും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. മുഖ്യാതിഥികൾക്കും കായിക താരങ്ങൾക്കുമൊപ്പം സെൽഫി എടുത്തശേഷം മന്ത്രി മാരത്തോണിലും പങ്കുചേർന്നു.

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥമാണ് മാരത്തോൺ സംഘടിപ്പിച്ചത്. ഫറോക്ക് ബസ് സ്റ്റാൻഡിൽ നിന്നാരംഭിച്ച മിനി മാരത്തോണിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. മാരത്തോൺ രാമനാട്ടുകരയിൽ സമാപിച്ചു. ബേപ്പൂര്‍ മണ്ഡലതല നവകേരള സദസ്സ് നവംബര്‍ 26ന് വൈകീട്ട് ആറിന് ബേപ്പൂര്‍ നല്ലൂര്‍ ഇ കെ നായനാര്‍ മിനി സ്റ്റേഡിയത്തിലാണ് നടക്കുക.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000