കോഴിക്കോട്: കാക്കൂർ 11 -ാം മൈൽ – രാമല്ലൂർ – പുന്നശ്ശേരി റോഡ് നവീകരണത്തിന്റെ ഭാഗമായി ഫെബ്രുവരി 16 മുതൽ അടച്ചിടുമെന്ന് കാക്കൂർ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. വാഹനങ്ങൾ 11/4 – രാമല്ലൂർ മിൽമ റോഡിലൂടെയും, എം.കെ മുക്ക് – ആറോളി പൊയിൽ – കുന്നത്ത് താഴം റോഡിലൂടെയും പോകേണ്ടതാണ്.

