കോഴിക്കോട്: അനധികൃത തെരുവോരക്കച്ചവടങ്ങൾനിയമം മൂലം തടയണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി റഹ്മാൻ ബസാർ യൂണിറ്റ് ജനറൽബോഡിയോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
യുവ എഴുത്തുകാരി ഫാസില കൊളത്തറ, ട്രോമാകെയർ വളണ്ടിയർ അബ്ദുൽസലാം എന്നിവരെ ആദരിച്ചു.
യൂണിറ്റ് പ്രസിഡന്റ് പി എം കെ സലാം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ എം ഹനീഫ ഉദ്ഘാടനം ചെയ്തു. ഒ പി രാജൻ, ബീരാൻ, സരസ്വതി, മിനി പ്രദീപ് സുനിത ഷിയാസ്, ഉസ്മാൻ കോയ പി എം കെ, റഫീഖ് കിഴവന, ഷിയാസ് മുഹമ്മദ് കോയ, ഗിരീഷ് കുമാർ, മുഹമ്മദ് ബഷീർ എന്നിവർ സംസാരിച്ചു.

