പുതിയാപ്പ ഹാര്‍ബര്‍ അപ്രോച്ച് റോഡ് നവീകരണത്തിന് 30 ലക്ഷം രൂപയുടെ ഭരണാനുമതി

കോഴിക്കോട് : എലത്തൂര്‍ നിയോജക മണ്ഡലത്തിലെ പുതിയാപ്പ ഫിഷിംഗ് ഹാര്‍ബറിന്റെ അപ്രോച്ച് റോഡിന്റെ നവീകരണത്തിന് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പില്‍ നിന്നും 30 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയായതായി വനം- വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. പുതിയാപ്പ ഫിഷിംഗ് ഹാര്‍ബറിന്റെ വടക്കുവശത്തേക്കും പടിഞ്ഞാറന്‍ ബ്രേക്ക് വാട്ടറിലേക്കുമുള്ള അപ്രോച്ച് റോഡിന്റെ നവീകരണത്തിനായാണ് തുക അനുവദിച്ചത്. നടപടി ക്രമങ്ങള്‍ വേഗത്തിലാക്കാന്‍ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്‍കി.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000