കോഴിക്കോട്: മോട്ടോർ വാഹനവകുപ്പിന്റെ 2023- 24 സാമ്പത്തിക വർഷത്തെ വരുമാനം 6136.23 കോടി രൂപ. സർക്കാർ ലക്ഷ്യമിട്ടത് 5857.6 1 കോടി രൂപയാണ്. അതായത് ലക്ഷ്യമിട്ടതിന്റെ 104.76 ശതമാനം ലക്ഷ്യം കൈവരിക്കാൻ വകുപ്പിന് കഴിഞ്ഞു. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഈ സാമ്പത്തിക വർഷം 731.2 കോടി രൂപ അധികമായി ലഭിച്ചു. കോമ്പൗണ്ടിംഗ് ഫീസ് ആയി 361.23 കോടി രൂപ ലഭിച്ചതിൽ സേഫ് കേരളയിൽ നിന്ന് മാത്രം 67.32 കോടി രൂപ ലഭിച്ചിട്ടുണ്ട്.
6136.23 കോടി വരുമാനവുമായി മോട്ടോർ വാഹന വകുപ്പ്

