കോഴിക്കോട്: ഗുരുതരമായ ക്രമക്കേടുകൾ നടത്തിയെന്ന ആരോപണത്തെ തുടർന്ന് വടകര നഗരസഭയിലെ രണ്ട് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. അസിസ്റ്റന്റ് എഞ്ചിനീയർ വി അജിത് കുമാർ, രണ്ടാം ഗ്രേഡ് ഓവർസീയർ പി പി അനിഷ എന്നിവരെയാണ് 1960 ലെ കേരള സിവിൽ സർവീസ് (തരംതിരിയ്ക്കലും നിയന്ത്രണവും അപ്പീലും) ചട്ടം 10 പ്രകാരം എൽഎസ്ജിഡി പ്രിൻസിപ്പൽ ഡയറക്ടർ സസ്പെൻഡ് ചെയ്തത്. വടകര നഗരസഭ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ക്രമക്കേടുകളും ചട്ടലംഘനങ്ങളും നടക്കുന്നതായി ആരോപിച്ച് സദ്ഭരണ മോണിറ്ററിംഗിൻ്റെ ഭാഗമായുള്ള വാട്സ്ആപ്പ് നമ്പറിൽ ലഭിച്ച പരാതിയുടെയും പൊതുജനങ്ങളിൽ നിന്നും ലഭിച്ച രഹസ്യവിവരത്തിന്റെയും അടിസ്ഥാനത്തിൽ തദ്ദേശസ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ കാര്യാലയം ഇൻ്റേണൽ വിജിലൻസ് ഓഫീസർമാർ നടത്തിയ പരിശോധനയിലാണ് ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയത്. ഇതേ തുടർന്നാണ് രണ്ട് ഉദ്യോഗസ്ഥർക്കെതിരായ സസ്പെൻഷൻ നടപടി.
Related Posts
കത്തോലിക്കാ കോൺഗ്രസ് താമരശ്ശേരി രൂപത നേതൃ സമ്മേളനം കോഴിക്കോട്ട്
കോഴിക്കോട്: കത്തോലിക്കാ കോൺഗ്രസ് താമരശ്ശേരി രൂപത നേതൃസമ്മേളനവും ഗ്ലോബൽ ഭാരവാഹികൾക്ക് സ്വീകരണവും 21 ന് (നാളെ )രാവിലെ 10 ന് ദേവഗിരി സി.എം.ഐ പബ്ലിക് സ്കൂളിൽ നടക്കുമെന്ന്…
എം ജി എസ് നാരായണന് യാത്രാമൊഴി
കോഴിക്കോട്: അന്തരിച്ച ചരിത്രകാരന് എം ജി എസ് നാരായണന് ഔദ്യോഗിക ബഹുമതികളോടെ യാത്രാമൊഴി. ശനിയാഴ്ച വൈകീട്ട് 4.37ന് സ്മൃതിപഥത്തിലെ ഇലക്ട്രിക് ശ്മശാനത്തിലായിരുന്നു സംസ്കാരം. മന്ത്രി എ കെ…
ഗതാഗതം നിരോധിച്ചു
കോഴിക്കോട്: പനായി നന്മണ്ട റോഡിൽ ക്രോസ് ഡ്രെയിനേജ് പ്രവൃത്തി നടക്കുന്നതിനാൽ ഫെബ്രുവരി 18 മുതൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെഗതാഗതം നിരോധിച്ചതായി പി ഐ യു എക്സിക്യൂട്ടീവ് എഞ്ചിനീയർ…

