‹

മെട്രോ റെയിൽ സ്വാഗതാർഹം: കാലിക്കറ്റ് ചേംബർ

കോഴിക്കോട്: സംസ്ഥാന ബജറ്റിൽ കോഴിക്കോടിന് മെട്രോ റെയിൽ അനുവദിച്ചത് കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി സ്വാഗതം ചെയ്തു. ഡിസംബർ 26 ന് നടന്ന കൂടിക്കാഴ്ചയിൽ ധനമന്ത്രിക്ക് ഇത് സംബന്ധിച്ച് ചേംബർ നിവേദനം നൽകിയിരുന്നു. ബജറ്റ് സമ്മിശ്രമാണെന്ന് യോഗം വിലയിരുത്തി.

സ്വകാര്യ മേഖലയിൽ ഇൻഡസ്ട്രിയൽ പാർക്ക് അനുവദിക്കുമെന്ന പ്രഖ്യാപനവും തികച്ചും സ്വാഗതാർഹമാണ്. എന്നാൽ ചേംബർ ആവശ്യപ്പെട്ടിരുന്ന ജി എസ് ടി നടപ്പാക്കുന്ന പ്രാരംഭ കാലത്ത് അറിവില്ലായ്മ മൂലം വ്യാപാരികൾക്ക് സംഭവിച്ച തെറ്റുകളിൽ ഇപ്പോഴും നോട്ടീസ് ലഭിക്കുന്ന സാഹചര്യത്തിൽ ആംനസ്റ്റി നടപ്പിലാക്കാത്തത് ഖേദകരമാണ്.
ബജറ്റ് ചർച്ച നടക്കുമ്പോൾ ഈ വിഷയം ചർച്ച ചെയ്ത് പരിഹാരം കാണണമെന്ന് ചേംബർ പ്രസിഡൻ്റ് വിനീഷ് വിദ്യാധരൻ അഭ്യർഥിച്ചു.

ചേംബർ ഹാളിൽ നടന്ന യോഗത്തിൽ വിനീഷ് വിദ്യാധരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. സിറാജുദ്ദീൻ ഇല്ലത്തൊടി , വിശോഭ് പനങ്ങാട്ട്, റഫി പി ദേവസി, എ പി അബ്ദുല്ലക്കുട്ടി ,
ടി പി അഹമ്മദ് കോയ , സുബൈർ കൊളക്കാടൻ എന്നിവർ സംസാരിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000