മാമ്പുഴപാലം സ്ഥലമെടുപ്പിന് ഭരണാനുമതി
കോഴിക്കോട്: മാമ്പുഴപാലം നിർമ്മാണത്തിന് സ്ഥലമേറ്റെടുക്കാൻ ഒരു കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എൽ.എ അറിയിച്ചു. പെരുവയൽ-പെരുമണ്ണ ഗ്രാമപഞ്ചായത്തുകളെ പരസ്പരം ബന്ധിപ്പിക്കുന്ന ഈ പാലം മാമ്പുഴക്ക് കുറുകെയാണ് സ്ഥിതിചെയ്യുന്നത്. വെള്ളിപറമ്പ് ആറാം മൈലിൽ നിന്ന് പയ്യടിമീത്തലിലേക്ക് പോവുന്ന ബസ് സർവ്വീസുള്ള ഈ റോഡിൽ നിലവിലുള്ള ഇടുങ്ങിയ പാലം പൊളിച്ച് പുതിയത് നിർമ്മിക്കണമെന്നത് പ്രദേശവാസികളുടെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു. നിർമ്മിക്കുന്ന പാലത്തിൻ്റെ ഡിസൈൻ തയ്യാറാക്കൽ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്. സ്ഥലമേറ്റെടുക്കൽ നടപടികൾ കൂടി പൂർത്തിയാകുന്നതോടെ പാലം പ്രവൃത്തിക്കുള്ള നടപടികൾ ആരംഭിക്കുമെന്നും എം.എൽ.എ പറഞ്ഞു