തെരഞ്ഞെടുപ്പ്: സ്ട്രോംഗ് റൂം സൗകര്യങ്ങൾ വിലയിരുത്തി


കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന സ്ട്രോംഗ് റൂം  ഒരുക്കിയ സ്ഥലങ്ങളിലെ സൗകര്യങ്ങൾ കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം  വിലയിരുത്തി.

കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കൊടുവള്ളി കെ എം ഒ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണ് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കുന്നതിനായി സ്ട്രോംഗ് റൂം സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. യന്ത്രങ്ങൾ സൂക്ഷിക്കുന്ന റൂമിൻ്റെ സുരക്ഷ, അടച്ചുറപ്പ്, പോലീസ് സൗകര്യം, പാർക്കിംഗ് തുടങ്ങിയ സൗകര്യങ്ങൾ കലക്ടർ വിലയിരുത്തി.

തഹസിൽദാർമാരായ കെ ഷിബു,  എം പി സിന്ധു, സ്ട്രോംഗ് റൂം ഇൻ ചാർജ് ഓഫീസർ ബി ഭവിത, ഡെപ്യൂട്ടി കലക്ടർ ശ്രീജിത്ത്, അസി. റിട്ടേണിംഗ് ഓഫീസർ പ്രേമരാജൻ,   ഡെപ്യൂട്ടി തഹസിൽദാർ എസ് ജയൻ,മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *