‹

ലോക്സഭാ തെരഞ്ഞെടുപ്പ്: ഒരു പത്രിക കൂടി


കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിനായി ജില്ലയിൽ ഇന്ന് (മാർച്ച് 30) ഒരാൾ കൂടി  നാമനിർദേശ പത്രിക നൽകി. കോഴിക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി എം കെ രാഘവനാണ് പത്രിക സമർപ്പിച്ചത്. വരണാധികാരിയായ ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിംഗ്  മുൻപാകെയാണ് പത്രിക നൽകിയത്. വടകര ലോകസഭാ മണ്ഡലത്തിൽ ഇന്ന് ആരും പത്രിക സമർപ്പിച്ചില്ല. ലോക്സഭാ തെരഞ്ഞെടുപ്പിന് ഏപ്രിൽ നാല് വരെ നാമനിർദേശ പത്രിക സമർപ്പിക്കാം.

സ്ഥാനാർത്ഥിക്ക് നേരിട്ടോ പിന്തുണയ്ക്കുന്നയാൾക്കോ നാമനിർദ്ദേശ പത്രിക നൽകാവുന്നതാണ്.  വരണാധികാരിക്കോ പ്രത്യേകം നിശ്ചയിക്കപ്പെട്ട ഉപവരണാധികാരിക്കോ ആണ് പത്രിക നൽകേണ്ടത്. കോഴിക്കോട് മണ്ഡലത്തിന്റെ വരണാധികാരി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കലക്ടർ സ്‌നേഹിൽ കുമാർ സിംഗും ഉപവരണാധികാരി സബ് കലക്ടർ ഹർഷിൽ ആർ മീണയുമാണ്.

എഡിഎം കെ അജീഷാണ് വടകര മണ്ഡലത്തിന്റെ വരണാധികാരി. ഉപവരണാധികാരി വടകര ആർഡിഒ അൻവർ സാദത്ത് പി.
രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെയാണ് പത്രിക സ്വീകരിക്കുന്ന സമയം. നെഗോഷ്യബിൾ ഇൻസട്രുമെന്റ്സ് ആക്ട് പ്രകാരം അവധി ദിനങ്ങളായ മാർച്ച്  31, എപ്രിൽ ഒന്ന് തിയ്യതികളിൽ പത്രിക നൽകൽ ഉണ്ടാകില്ല. സൂക്ഷ്മ പരിശോധന ഏപ്രിൽ അഞ്ചിന് നടക്കും. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തിയ്യതി ഏപ്രിൽ എട്ടാണ്. 

കോഴിക്കോട് മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥി എം കെ രാഘവന്റെ സ്വത്ത് വിവരങ്ങൾ ഇങ്ങനെ:


എം കെ രാഘവന്‍

കൈവശം: 18,000 രൂപ

സ്ഥിര നിക്ഷേപം (ഫെഡറല്‍ ബാങ്ക്) – 214789 രൂപ
എസ് ബി (ഫെഡറല്‍ ബാങ്ക്) – 8164 രൂപ
എസ് ബി (ഫെഡറല്‍ ബാങ്ക്) – 55035 രൂപ
എസ് ബി (എസ്ബിഐ) – 36031 രൂപ
എസ് ബി (എസ്ബിഐ) – 29562 രൂപ
മാംഗലൂര്‍ റിഫൈനറി ആന്റ് പെട്രോകെമിക്കല്‍സ് ലിമിറ്റഡിലെ ഷെയര്‍ (200) –  44600 രൂപ
സ്വര്‍ണം – 24 ഗ്രാം (120000) രൂപ

ആകെ – 526181 രൂപ

എം കെ രാഘവന്റെ ഭാര്യ ഉഷാ കുമാരി

കൈവശം :  5000 രൂപ

സ്ഥിര നിക്ഷേപം (ഫെഡറല്‍ ബാങ്ക്) – 8,23532 രൂപ
സ്ഥിര നിക്ഷേപം (ഫെഡറല്‍ ബാങ്ക്) – 7,20591 രൂപ
എസ് ബി (ഫെഡറല്‍ ബാങ്ക്) – 7015 രൂപ
എസ് ബി (ഫെഡറല്‍ ബാങ്ക്) – 8284 രൂപ
ഫെഡറല്‍ ബാങ്ക് ഷെയര്‍ (5310)- 7,95172 രൂപ
എല്‍ഐസി പോളിസി – 3,00000 രൂപ
മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസൈര്‍ കാര്‍ – 6,51000 രൂപ
സ്വര്‍ണം – 80 ഗ്രാം – 4, 00000 രൂപ

ആകെ – 3710594 രൂപ


58 സെന്റ് സ്ഥലം – 40, 00000 രൂപ
എട്ട് സെന്റ് സ്ഥലം – 2, 00000 രൂപ
കോഴിക്കോട് വീട് – 1, 50, 00000
കുഞ്ഞിമംഗലം – 15, 00000

ആകെ 2, 07, 00000

വിവിധ ബാങ്കുകള്‍ നിന്നെടുത്ത ലോണുകളില്‍ ആയി 1, 2600000 രൂപയുടെ ബാധ്യതയും ഉണ്ട്.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000