സാക്ഷരതാ മിഷന്‍ വനിതാ ദിനാചരണം

കോഴിക്കോട്: ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ മീഞ്ചന്ത ഗവ. ഹൈസ്‌കൂളില്‍ വനിതാ ദിനാചരണവും വനിതകളെ ആദരിക്കലും സംഘടിപ്പിച്ചു. സാക്ഷരതാ മിഷന്റെ വിവിധ തുല്യതാ കോഴ്സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ മുതിര്‍ന്ന പഠിതാക്കളെയും ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ വനിതാ കൗണ്‍സിലര്‍മാരെയുമാണ് ആദരിച്ചത്.
കോഴിക്കോട് കോര്‍പറേഷന്‍ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ സുജാത കൂടത്തില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സാക്ഷരതാ മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ പി എന്‍ ബാബു അധ്യക്ഷനായി. കോര്‍പറേഷന്‍ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ കവിതാ അരുണ്‍ വനിതാദിന സന്ദേശം നല്‍കി. കൗണ്‍സിലര്‍ എം.എം ലത, സാക്ഷരതാ മിഷന്‍ അസി. കോഓഡിനേറ്റര്‍ എം മുഹമ്മദ് ബഷീര്‍, മുന്‍ ജില്ലാ കോഓഡിനേറ്റര്‍ എം ഡി വത്സല, പി കെ അഞ്ജലി, ഷെമിത കുമാരി, സി പി ആയിഷു, സി വി രാധ, പി പി സാബിറ, നൂര്‍ജഹാന്‍, രേഖ, അബ്ദുല്‍ വഹാബ്, ഷംന, വിജീഷ് മാസ്റ്റര്‍, പ്രേംകുമാര്‍, മനോജ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. കലാ പരിപാടികളും സംഘടിപ്പിച്ചു. സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ 35 തുല്യതാ പഠനകേന്ദ്രങ്ങളിലും വനിതാ ദിനാചരണം സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *