കോഴിക്കോട്: മത്സ്യബന്ധനയാനങ്ങളുടെ ലൈസൻസ് പുതുക്കുന്നതിനും പരമ്പരാഗത യാനങ്ങൾക്കുള്ള ഇൻഷുറൻസ് അപേക്ഷ സ്വീകരിക്കുന്നതിനുമായി ഡിസംബർ 20 ന് രാവിലെ 10.30 മുതൽ വൈകുന്നേരം 3.30 വരെ തിക്കോടി കോടിക്കൽ കടപ്പുറം ജി.പി ഫ്രഷ് ഫിഷ് ബിൽഡിംഗിൽ ലൈസൻസ് അദാലത്ത് സംഘടിപ്പിക്കുന്നു.
അദാലത്തിന് മുന്നോടിയായി ലൈസൻസ് പുതുക്കാത്ത യാനങ്ങൾ ഡിസംബർ 20 ന് മുൻപ് തന്നെ ഭൗതിക പരിശോധന പൂർത്തിയാക്കണം. ഭൗതിക പരിശോധന ഫോറം, മറ്റ് അനുബന്ധ രേഖകൾ സഹിതം യാന ഉടമകൾ ലൈസൻസ് അദാലത്തിൽ ഹാജരാകണമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.

