കക്കയം ഡാമിൽ സ്പിൽവേ ഗേറ്റ് പരിശോധന


കോഴിക്കോട്: മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി കക്കയം ഡാമിൽ ഉള്ള വിവിധ ഗേറ്റുകളുടെ പരിശോധന ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഡോ. പി എൻ ബിജു (KSEBL റിസർച്ച് ആൻഡ് ഡാം സേഫ്റ്റി കോട്ടയം) നേതൃത്വത്തിൽ നടന്നു.

മഴക്കാലത്ത് ഡാമിലേക്ക് അധിക ജലം വരുകയാണെങ്കിൽ തുറന്നു വിടാൻ വേണ്ടിയുള്ള രണ്ട്  സ്പിൽവേ ഗേറ്റുകൾ 6 അടിയോളം ഉയർത്തുകയും താഴ്ത്തുകയും ചെയ്തു. ഗേറ്റുകളുടെ  പ്രവർത്തന ക്ഷമത ഉറപ്പു വരുത്തി.

പരിശോധനയിൽ കക്കയം ഡാമിന്റെ ചാർജുള്ള എക്സിക്യൂട്ടീവ് എൻജിനീയർ എൻ അനിൽകുമാർ, ഡാം സേഫ്റ്റി ഡിവിഷൻ തരിയോട്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കൃഷ്ണൻ മാപ്പിടിശ്ശേരി, അസിസ്റ്റന്റ് എഞ്ചിനീയർ കെ കെ ശ്രീറാം, സബ് എഞ്ചിനീയർ മാരായ മഞ്ജിത് രാഘവൻ, രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *