നിയമ വിരുദ്ധ മത്സ്യബന്ധനം: ബോട്ട് കസ്റ്റഡിയിലെടുത്തു
കോഴിക്കോട്: ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ വി സുനീറിൻ്റെ നിർദ്ദേശ പ്രകാരം മറൈൻ എൻഫോഴ്സ്മെന്റ് വിങ് ഇൻസ്പെക്ടർ ഓഫ് ഗാർഡ് ഷൺമുഖൻ പി, ഫിഷറീസ് ഗാർഡായ ബിബിൻ എംഎന്നിവർ നടത്തിയ കടൽ പട്രോളിംഗിൽ ബേപ്പൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള “അൽ-ഖമർ” എന്ന ബോട്ട് കെഎംഎഫ്ആർ ആക്ടിന് വിരുദ്ധമായി രാത്രികാല മത്സ്യ ബന്ധനം, കരവലി എന്നിവ നടത്തിയതിന് കസ്റ്റഡിയിലെടുത്തു. രണ്ട് ലക്ഷത്തി അൻപതിനായിരം രൂപ പിഴ ഈടാക്കി. ബോട്ടിൽ ഉണ്ടായിരുന്ന ഭക്ഷ്യയോഗ്യമായ മത്സ്യം പൊതു ലേലം ചെയ്ത് തുക സർക്കാരിലേക്ക് അടവാക്കി.
മത്സ്യസമ്പത്ത് കുറയാൻ കാരണമാകുന്ന ഇത്തരത്തിലുള്ള നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ തുടർന്നും ശക്തമായ നടപടികൾ സ്വീകരിക്കുന്നതാണെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സതീശൻ പി വി അറിയിച്ചു.