‹

അതിദാരിദ്ര്യ വിഭാഗത്തിൽപ്പെട്ടവർക്ക് താങ്ങായി നഗരസഭ


കൊയിലാണ്ടി: നഗരസഭ അതിദാരിദ്യ വിഭാഗത്തിൽപ്പെട്ട കുടുംബത്തിന് അതിജീവന ഉപാധികൾ വിതരണം ചെയ്യുന്നത് സംബന്ധിച്ച് യോഗം ചേർന്നു. നഗരസഭയിലെ അതിദാരിദ്യ വിഭാഗത്തിൽപെട്ട തൊഴിൽചെയ്യാൻ തയ്യാറായ കുടുംബങ്ങളെ സംരംഭങ്ങൾ തുടങ്ങുന്നതിനായി തെരഞ്ഞെടുത്തു. സാമ്പത്തിക സഹായവും മറ്റ് പിന്തുണയും നൽകി സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും അതുവഴി അതിദരിദ്ര വിഭാഗത്തിൽപ്പെട്ടവരുടെ അതിജീവനം സാധ്യമാക്കുക എന്നതുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മെമ്പർ സെക്രട്ടറി വി രമിത പദ്ധതി വിശദീകരണം നടത്തി.

നഗരസഭാ കൗൺസിൽ ഹാളിൽ ചേർന്ന യോഗം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ കെ ഷിജു അധ്യക്ഷത വഹിച്ചു. നോർത്ത് സി.ഡി.എസ് ചെയർപേഴ്സൺ ഇന്ദുലേഖ എം പി, വ്യവസായ ഓഫീസർ ആർ നിജീഷ്, സൗത്ത് സി.ഡി.എസ് ചെയർപേഴ്സൺ കെ കെ വിബിന എന്നിവർ സംസാരിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000