‹

‘ഗാസയുടെ പേരുകള്‍; കോഴിക്കോട് ഗാസക്കൊപ്പം’ഐക്യദാർഢ്യംനാളെ  ബീച്ചിലെഫ്രീഡം സ്‌ക്വയറില്‍

കോഴിക്കോട്: വിവിധ സാംസ്‌കാരിക, സാമൂഹ്യ സംഘടനകളുടെ സംയുക്ത കൂട്ടായ്മയുടെ നേതൃത്വത്തില്‍, ഗാസയില്‍ കൊല്ലപ്പെട്ട 18000ത്തോളം കുട്ടികളില്‍ 1,500 പേരുടെ പേരുകള്‍ വായിക്കുന്ന ‘ഗാസയുടെ പേരുകള്‍’ പരിപാടി  ഒക്ടോബർ 21 ന് ബീച്ച് ഫ്രീഡം സ്‌ക്വയറില്‍ നടക്കും. വൈകിട്ട് മൂന്നിന് പ്രമുഖ കവികളുടെ കവിതാലാപനം, പാട്ട്, നാടന്‍പാട്ട്, സ്‌കിറ്റുകള്‍, നാടകം തുടങ്ങിയ കലാപരിപാടികളോടെ  ഐക്യദാർഢ്യ പരിപാടിക്ക് തുടക്കമാകും.

അഞ്ച് മണി മുതല്‍ കലാ-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ 100 പ്രശസ്തര്‍ ഗാസയില്‍ കൊല്ലപ്പെട്ട പതിനഞ്ച് കുട്ടികളുടെ വീതം പേരുകള്‍ വായിക്കും.
ആകെ 1500 പേരുകളാണ് വായിക്കുക.
മുതിർന്ന അഭിനേത്രിയും സാംസ്കാരികപ്രവർത്തകയുമായ നിലമ്പൂർ ആയിഷ ആദ്യ പേരുകൾ വായിച്ച് ഇതിന് തുടക്കം കുറിക്കും.

സമൂഹത്തിലെ വിവിധ തലങ്ങളെ പ്രതിനിധീകരിക്കുന്നവര്‍ പരിപാടിയില്‍ പങ്കെടുക്കും.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000