മത്സ്യബന്ധന യാനങ്ങൾക്കുള്ള മണ്ണെണ്ണ പെർമിറ്റ് പുതുക്കൽ


കോഴിക്കോട്: താലൂക്ക് സപ്ലൈ ഓഫീസിൽ നിലവിലുള്ളതും, 2023 ഡിസംബർ 31 ന് കാലാവധി അവസാനിച്ചതുമായ മത്സ്യബന്ധന യാനങ്ങൾക്കുള്ള മണ്ണെണ്ണ പെർമിറ്റുകൾ പുതുക്കണം. പുതുക്കുന്നതിനായി അപേക്ഷ (10 രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ്‌ പതിച്ചത്), ലൈസൻസ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ്, പഴയ പെർമിറ്റ്‌, പെർമിറ്റ്‌ പുതുക്കുന്നതിനുള്ള ഫീസ് (മത്സ്യബന്ധന പെർമിറ്റ്‌ – 105 രൂപ) എന്നിവ സഹിതം മെയ്‌ 22 ന് മുൻപ് കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസിൽ നൽകണം.