‹

കരട് വോട്ടർ പട്ടിക: അപാകത പരിഹരിക്കാം

കോഴിക്കോട്: പ്രത്യേക വോട്ടർ പട്ടിക പുതുക്കൽ യജ്‌ഞം 2024 മായി ബന്ധപ്പെട്ട് റിവിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി സ്പെഷ്യൽ ക്യാമ്പയിൻ ഡിസംബർ 2, 3 തീയ്യതികളിൽ താലൂക്ക്/വില്ലേജ് തലങ്ങളിൽ സംഘടിപ്പിക്കുന്നു. ക്യാമ്പയിനിൽ വോട്ടർമാർക്ക് ആവശ്യമെങ്കിൽ കരട് വോട്ടർ പട്ടിക പരിശോധിച്ചു അപാകത ഉണ്ടെങ്കിൽ പരിഹരിക്കുന്നതിനും വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും സൗകര്യമുണ്ടായിരിക്കും. വോട്ടർമാർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണം.സ്പെഷ്യൽ ക്യാമ്പയിൻ ദിവസമായ ഞായറാഴ്ച (ഡിസംബർ 3) എല്ലാ ബി.എൽ.ഒ മാരും അതാത് പോളിങ്ങ് സ്റ്റേഷനിൽ നിർബന്ധമായും ഹാജരായി വോട്ടർമാർക്ക് അപേക്ഷ നൽകാൻ വേണ്ട സഹായം ചെയ്യണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു.

തിരുത്തലും ആക്ഷേപങ്ങളും പുതിയ അപേക്ഷകളും ഡിസംബർ 9 വരെ
സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യജ്ഞം 2024 മായി ബന്ധപ്പെട്ട് ജില്ലയിലെ
അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം
ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ ചേർന്നു.

കരട് ഇലക്ടറൽ റോളിലെ
തിരുത്തലുകളും ആക്ഷേപങ്ങളും പുതിയ അപേക്ഷകളും ഡിസംബർ 9 വരെ നൽകാമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി നടത്തുന്ന വോട്ടർ പട്ടിക പുതുക്കൽ യജ്ഞത്തിന്റെ ഭാഗമായാണ് യോഗം ചേർന്നത്.

യുവ വോട്ടർമാരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ ജില്ലയിലെ മുഴുവൻ രാഷ്ട്രീയപാർട്ടികളുടേയും സഹകരണം കലക്ടർ അഭ്യർഥിച്ചു.

ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ഡോ. ശീതൾ ജി മോഹൻ, തഹസിൽദാർമാർ, ഇലക്ഷൻ ഡെപ്യൂട്ടി തഹസിൽദാർമാർ, രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000