കോഴിക്കോട്: ജില്ലാ ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന പ്രധാൻ മന്ത്രി മത്സ്യ സമ്പദാ യോജന പദ്ധതിയ്ക്ക് ജില്ലാതല മോണിറ്ററിംഗിനായി ജില്ലാ പ്രോഗ്രാം യൂണിറ്റിലേയ്ക്ക് ജില്ലാ പ്രോഗ്രാം മാനേജർ (35 വയസ്സിൽ അധികരിക്കരുത്) തസ്തികയിൽ 40,000/-രൂപ വേതന നിരക്കിൽ കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേയ്ക്ക് താത്ക്കാലികമായി നിയമനം നടത്തുന്നു. യോഗ്യത : മാസ്റ്റേഴ്സ് ഡിഗ്രി ഇൻ ഫിഷറീസ് സയൻസ് /എം എസ് സി സുവോളജി /എം എസ് സി മറൈൻ സയൻസ് /എം എസ് സി മറൈൻ ബയോളജി /മാസ്റ്റേഴ്സ് ഡിഗ്രി ഇൻ ഫിഷറീസ് എക്കണോമിക്സ് ഇൻഡസ്ട്രിയൽ ഫിഷറീസ് /ഫിഷറീസ് ബിസിനസ് മാനേജ്മന്റ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി : ഫെബ്രുവരി 13. ddfcalicut@gmail.com ഫോൺ : 0495-2383780

