പാലോളി കുഞ്ഞിമുഹമ്മദ് അന്തരിച്ചു


മുതിര്‍ന്ന പത്രപ്രവര്‍ത്തകനും ദീർഘകാലം ദേശാഭിമാനി മലപ്പുറം ബ്യൂറോ ചീഫുമായിരുന്ന പാലോളി കുഞ്ഞിമുഹമ്മദ്(76) പെരിന്തല്‍മണ്ണ ഇ എം എസ് ആശുപത്രിയില്‍ അന്തരിച്ചു. വീഴ്ചയെ തുടർന്ന് പരുക്കേറ്റതിനാൽ ചികിത്സയിലായിരുന്നു.
മലപ്പുറം കോഡൂര്‍ ചെമ്മങ്കടവില്‍ റിട്ട. ആര്‍മി ഹവില്‍ദാര്‍ അബൂബക്കറിന്‍റെയും  ഉമ്മാച്ചുവിന്‍റെയും മകനായി 1948 ല്‍ ജനിച്ച കുഞ്ഞിമുഹമ്മദ് ദേശാഭിമാനി ബ്യൂറോചീഫ് ആയാണ് സര്‍വീസില്‍ നിന്നും വിരമിച്ചത്. ആറു തവണ മലപ്പുറം പ്രസ്ക്ലബ്ബ്  പ്രസിഡന്‍റും ഏഴു തവണ സെക്രട്ടറിയുമായിരുന്ന അദ്ദേഹം എസ് ജെ എഫ് കെ മലപ്പുറം ജില്ലാ പ്രസിഡന്‍റ്, സംസ്ഥാനകമ്മിറ്റിയംഗം, മലപ്പുറം മുനിസിപ്പല്‍  കൗണ്‍സില്‍ പ്രതിപക്ഷ നേതാവ്, സ്പെഷ്യല്‍ കൗൺസിലര്‍, വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍, സിപിഐ എം മലപ്പുറം ഏരിയ മുന്‍ സെക്രട്ടറി,   തിരൂര്‍ തുഞ്ചന്‍സ്മാരക മാനേജിംഗ് കമ്മിറ്റിയംഗം തുടങ്ങിയ പദവികള്‍ വഹിച്ചു. ഭാര്യ: ഖദീജ മക്കള്‍: പരേതയായ സാജിത, ഖൈറുന്നിസ മരുമക്കള്‍: ഹനീഫ, ഇബ്രാഹിം.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000