കോഴിക്കോട്: സീനിയർ ജേണലിസ്റ്റ്സ് ഫോറത്തിൻ്റെ സജീവ പ്രവർത്തകനായിരുന്ന റഹീം പൂവാട്ടുപറമ്പ് (60) അന്തരിച്ചു.
പുലർച്ചെ ഹൃദയാഘാതമുണ്ടായി. ആശുപത്രിയിൽ എത്തുന്നതിനു മുമ്പ് അന്ത്യശ്വാസം വലിച്ചു.
ഭാര്യ റീന. മക്കൾ: ഡോ. പ്രിയങ്ക, രാഹുൽ റഹീം സ്രബ് എഡിറ്റർ സുപ്രഭാതം) മരുമകൻ: നിധിൻ.
അൽ അമീൻ, കേരള ടൈംസ് പത്രങ്ങളിൽ ലേഖകനായിരുന്നു. കാലിക്കറ്റ് പ്രസ് ക്ലബ്ബിൻ്റെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
സിനിമാ തിരക്കഥാകൃത്ത്, പ്രൊഡക്ഷൻ കൺട്രോളർ, വിവിധ സാംസ്കാരിക പരിപാടികളുടെ സംഘാടകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
റഹീം പൂവാട്ടുപറമ്പ് അന്തരിച്ചു

