വോട്ടെണ്ണല്‍ ഉദ്യോഗസ്ഥരുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

കോഴിക്കോട്: മെയ് നാലിന് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനുള്ള ഉദ്യോഗസ്ഥരുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങിന്റെ നേതൃത്വത്തില്‍ കലക്ടറുടെ ചേംബറിലാണ് റാന്‍ഡമൈസേഷന്‍ നടന്നത്. 1,402 ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണലിനായി തെരഞ്ഞെടുത്തത്.

കൗണ്ടിങ് സൂപ്പര്‍വൈസര്‍, കൗണ്ടിങ് അസിസ്റ്റന്റ്, മൈക്രോ ഒബ്സര്‍വര്‍മാര്‍ എന്നിവരുടെ റാന്‍ഡമൈസേഷനാണ് നടന്നത്. രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ മെയ് രണ്ടിനും മൂന്നാംഘട്ടം മെയ് നാലിന് പുലര്‍ച്ചെ അഞ്ചിനും നടക്കും. ഇവര്‍ക്കുള്ള പരിശീലനം ഏപ്രില്‍ 29, 30, മെയ് മൂന്ന് തീയതികളിലായി നടക്കും. ഉദ്യോഗസ്ഥര്‍ക്കുള്ള നിയമന ഉത്തരവ് ഓര്‍ഡര്‍ സോഫ്റ്റ് വെയറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സബ് കലക്ടര്‍ എസ് ഗൗതംരാജ്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ വി സുപിന്‍, നോഡല്‍ ഓഫീസര്‍മാര്‍, റിട്ടേണിങ് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000