കോഴിക്കോട്: മാർച്ച് 2, 3, 4 തീയതികളിൽ കോഴിക്കോട്ട് നടക്കുന്ന കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (സിഒഎ) 14-ാം സംസ്ഥാന സമ്മേളന ലോഗോ മേയർ ഡോ. ബീന ഫിലിപ്പ് പ്രകാശനം ചെയ്തു. പുതിയ സാങ്കേതിക വിദ്യകൾ കയ്യടക്കുന്ന ഇക്കാലത്ത് ഉപഭോക്താവിൻ്റെ ആവശ്യങ്ങൾക്കനുസരിച്ചുള്ള സേവനങ്ങൾ നൽകാൻ കേബിൾ ടിവി ഓപ്പറേറ്റർമാർക്ക് സാധിച്ചുവെന്ന് മേയർ പറഞ്ഞു. വൻകിട കുത്തകകൾക്കിടയിലും ഈ മേഖല തളരാതെ നിൽക്കുന്നത് ഓപ്പറേറ്റർമാരുടെ കെട്ടുറപ്പിൻ്റെ തെളിവാണെന്നും മേയർ കൂട്ടിച്ചേർത്തു.
ഹോട്ടൽ സീ ക്വീനിൽ നടന്ന ചടങ്ങിൽ സിഒഎ സംസ്ഥാന പ്രസിഡൻ്റ് അബൂബക്കർ സിദ്ദീഖ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റുമാരായ എം മൻസൂർ, പ്രവീൺ മോഹൻ, ജനറൽ സെക്രട്ടറി കെ വി രാജൻ, ട്രഷറർ പി എസ് സിബി, കെ സി സി എൽ ചെയർമാൻ കെ ഗോവിന്ദൻ, സംസ്ഥാന സമിതി അംഗം എ സി നിസാർ ബാബു എന്നിവർ സംബന്ധിച്ചു.
കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സമ്മേളനം: ലോഗോ പ്രകാശനം ചെയ്തു

