‹

പൗരത്വ ഭേദഗതിക്കെതിരെ 22 ന് കോഴിക്കോട്ട് റാലി

ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ


കോഴിക്കോട്: ജനങ്ങളെ മതപരമായി വിഭജിക്കുന്നതും ഭരണഘടനാവിരുദ്ധവുമായ പൗരത്വ ഭേദഗതിനിയമം അടിച്ചേല്പിക്കാനനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് കോഴിക്കോട് കടപ്പുറത്ത് മാർച്ച് 22 ന് ബഹുജന റാലി. ഭരണഘടനാ സംരക്ഷണ സമിതി ആഭിമുഖ്യത്തിൽ  വൈകീട്ട് 7 ന് നടക്കുന്ന റാലി കടപ്പുറം ഫ്രീഡം സ്ക്വയറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വിവിധ സാമൂഹ്യ- രാഷ്ട്രീയ- സാംസ്കാരിക നേതാക്കൾ റാലിയിൽ പങ്കെടുക്കും.

ഭരണഘടനയുടെ മൗലികാവകാശങ്ങൾക്കും തുല്യതാ വ്യവസ്ഥകൾക്കും വിശ്വാസ സ്വാതന്ത്ര്യത്തിനും വിരുദ്ധമായ നിയമമാണ് മോഡി സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം. 2019 മുതൽ ഇങ്ങനെയൊരു മതാധിഷ്ഠിതമായ പൗരത്വ നിയമഭേദഗതിക്കെതിരെ ശക്തമായ നിലപാടാണ് കേരളസമൂഹവും സംസ്ഥാന സർക്കാറും സ്വീകരിച്ചത്. കേരളമുൾപ്പെടെ 13 സംസ്ഥാന സർക്കാറുകളുടെ എതിർപ്പുകളെയും രാജ്യവ്യാപകമായി ഉയർന്നു വന്ന പ്രതിഷേധങ്ങളെയും അവഗണിച്ചു കൊണ്ടാണ് മോഡി സർക്കാർ നിയമം നടപ്പാക്കാനുള്ള ചട്ടങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്..
ഈയൊരു സാഹചര്യത്തിലാണ് പൗരത്വനിയമ ഭേദഗതിക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത നിലപാടുയർത്തി ഭരണഘടനാ സംരക്ഷണ സമിതി  കോഴിക്കോട്ട് റാലി സംഘടിപ്പിക്കുന്നത്.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000