കോഴിക്കോട്: സംസ്കാര ചെലവൂരിന്റെ നേതൃത്വത്തിൽ ചെലവൂർ വേണു അനുസ്മരണവും മെറിറ്റ് ഡേയും സംഘടിപ്പിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘടാനം ചെയ്തു . ചെലവൂർ വേണുവിന്റെ കലാ സാഹിത്യ – ചലച്ചിത്ര മേഖലകളിലെ സംഭാവനകളെ അനുസ്മരിച്ച് കാർട്ടൂണിസ്റ്റ് എ ഹമീദ് സംസാരിച്ചു.
വാർഡ് കൗൺസിലർ അഡ്വ. സി എം ജംഷീര്‍ അധ്യക്ഷത വഹിച്ചു. മെറിറ്റ് ഡേ പരിപാടിയുടെ ഭാഗമായി വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ അനുമോദിച്ചു. സംസ്കാര രക്ഷാധികാരിയും കാലിക്കറ്റ് യൂണിവേഴ്സിറ്റി റജിസ്ട്രാറുമായ ഡോ. ഡിനോജ് സെബാസ്റ്റ്യൻ , എ മൂസഹാജി എന്നിവർ സംസാരിച്ചു. ടി നിതിൻ സ്വാഗതവും ബബിത ഷംനവാസ് നന്ദിയും പറഞ്ഞു.
ചെലവൂർ വേണു അനുസ്മരണവും മെറിറ്റ് ഡേയും

