കെട്ടിടം പണി ഉദ്ഘാടനം

കോഴിക്കോട്: ഇ.എം.എസ് ചാരിറ്റബിൾ സൊസൈറ്റി കെട്ടിടം നിർമാണം കക്കോടി  വെസ്റ്റ്ബദിരൂരിൽ മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.സുനിൽകുമാർ മുഖ്യാതിഥിയായി. സൊസൈറ്റി പ്രസിഡൻ്റ് പ്രകാശൻ പൂതലേടത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ എം.എം.പ്രസാദ്, കെട്ടിട നിർമാണ കമ്മറ്റി സെക്രട്ടറി വി.സുജീഷ് എന്നിവർ സംസാരിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000