ബൈക്ക് അപകടത്തിൽ പരിക്കേറ്റ അധ്യാപിക മരിച്ചു


പെരുമണ്ണ: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. വെള്ളായിക്കോട് എ എം എൽ പി സ്കൂൾ റിട്ട. അധ്യാപകൻ പെരുമണ്ണ ചിറ്റ്യേടത്ത് അനിൽകുമാറിന്റെ ഭാര്യയും കരുവമ്പൊയിൽ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപികയുമായ സൈജി (49) യാണ് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ശനിയാഴ്ച ജോലികഴിഞ്ഞ് മകനോടൊപ്പം വരുമ്പോൾ പെരുമണ്ണ പാറക്കണ്ടത്തിൽ വെച്ച് ബൈക്കിൽ നിന്ന് തെറിച്ചുവീണ് തലക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. അഛൻ: മടവൂർ പരേതനായ കോയപറമ്പത്ത് മാധവൻ വൈദ്യർ.
അമ്മ: മാധവി. മക്കൾ: അൽക്ക (മെട്രോ ഹോസ്പിറ്റൽ ), ആൽവിൻ (വിദ്യാർത്ഥി ). സഹോദരൻ: സജിത് (ജി എൻ ജി ക്ലിനിക്ക് പതിമംഗലം).

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000