‹

ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറിലിടിച്ച് കത്തി; രോഗിക്ക് ദാരുണാന്ത്യം


കോഴിക്കോട്: നഗരത്തില്‍ ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് കത്തി രോഗിയ്ക്ക് ദാരുണാന്ത്യം. നാദാപുരം സ്വദേശി സുലോചന യാണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് അടക്കം 6 പേര്‍ക്ക് പരിക്കേറ്റു. അടിയന്തര ശസ്ത്രക്രിയയ്ക്ക് കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് രോഗിയേയും കൊണ്ടു വരികയായിരുന്ന ആംബുലന്‍സാണ് പുലര്‍ച്ചെ മൂന്നരയോടെ അപകടത്തില്‍പ്പെട്ടത്.

മിംസ് ആശുപത്രി എത്തുന്നതിന് അരകിലോമീറ്റര്‍ മുമ്പ് നിയന്ത്രണം വിട്ട ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ചാണ് കത്തിയത്. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സില്‍ ഉണ്ടായിരുന്നവര്‍ റോഡിലേക്ക് തെറിച്ചു വീണു. തീ ആളിപ്പടര്‍ന്നതിനെ തുടര്‍ന്ന് രോഗി 57കാരി നാദാപുരം സ്വദേശിനി സുലോചന വെന്തുമരിച്ചു. മഴ പെയ്തതിനാല്‍ റോഡില്‍ നിന്ന് തെന്നി നിയന്ത്രണം വിട്ടതാവാം അപകടത്തിനിടയാക്കിയത്.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000