തണ്ണീര്‍ത്തട ദിനം ആചരിച്ചു


കോഴിക്കോട്: ലോക തണ്ണീര്‍ത്തട ദിനവും ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷനും സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ചും നന്മണ്ട ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഫോറസ്ട്രി ക്ലബും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ജാനകിക്കാട് എക്കോ ടൂറിസം സെന്ററില്‍ മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ് കെ സജിത്ത് ഉദ്ഘാടനം ചെയ്തു. സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ വി ബിജേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.

ജി കെ പ്രശാന്ത് ആയഞ്ചേരി, എ സുധീഷ് എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കി. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ കെ കെ ബൈജു, എന്‍ ബിജേഷ് എന്നിവര്‍ ക്യാമ്പിനും ഉച്ചയ്ക്ക് ശേഷം നടത്തിയ വനയാത്രയ്ക്കും നേതൃത്വം നല്‍കി.