തലക്കുളത്തൂർ ഇനി സമ്പൂർണ ശുചിത്വ ഗ്രാമപഞ്ചായത്ത്


കോഴിക്കോട്: മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി തലക്കുളത്തൂർ ഗ്രാമപഞ്ചായത്തിനെ സമ്പൂർണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു. “ഗ്രീൻ തലക്കുളത്തൂർ ക്ലീൻ തലക്കുളത്തൂർ” എന്നതാണ് തലക്കുളത്തൂർ പഞ്ചായത്തിന്റെ മുദ്രാവാക്യം. സമ്പൂർണ ശുചിത്വ പ്രഖ്യാപനം ചേളന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനിൽ കുമാർ നിർവഹിച്ചു.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി പ്രമീള അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ കെ ശിവദാസൻ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹെൽത്ത്‌ ഇൻസ്‌പെക്ടർ നിഷ റിപ്പോർട്ട്‌ അവതരിപ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ സീന സുരേഷ്, അനിൽ കോരാമ്പ്ര, കെ ജി പ്രജിത, ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ഐ പി ഗീത, ഗ്രാമപഞ്ചായത്ത് അംഗം ടി എം രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. അസിസ്റ്റന്റ് സെക്രട്ടറി റീജ മാക്കഞ്ചേരി സ്വാഗതവും വി ഇ ഒ രാഗേഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *