‹

ഫാർമസിസ്റ്റ്, അറ്റൻഡർ, വനിതാ അറ്റൻഡർ

കോഴിക്കോട്: മെഡിക്കൽ ഹോമിയോ വകുപ്പിന് കീഴിൽ കോഴിക്കോട് ജില്ലയിൽ ഫാർമസിസ്റ്റ് ഗ്രേഡ് ടു, അറ്റൻഡർ, വനിതാ അറ്റൻഡർ തസ്തികകളിൽ ഒഴിവുണ്ട്. ധീവര, എസ്. സി.,കൺവെർട്ടഡ് ടു ക്രിസ്ത്യാനിറ്റി എന്നീ വിഭാഗങ്ങളിലേക്കായി സംവരണം ചെയ്ത ഫാർമസിസ്റ്റ് ഗ്രേഡ് ടു തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് അംഗീകൃത ഹോമിയോപ്പതി നഴ്സിംഗ് പാസായിരിക്കണം. അറ്റൻഡർ, വനിത അറ്റൻഡർ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് ഹോമിയോപ്പതി ഫാർമസി മേഖലയിൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയം വേണം. 18 നും 41 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത പ്രായപരിധി ഇളവ് ഉണ്ടായിരിക്കും.

പ്രായം, വിദ്യാഭ്യാസ യോഗ്യത,പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 13 ന് അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.
ഫോൺ: 0495 2370179

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000