കോഴിക്കോട്: ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ ന്യൂക്ലിയർ മെഡിസിൻ ലാബ് അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യത : പ്ലസ്ടു, ന്യൂക്ലിയർ മെഡിസിൻ ലാബിൽ പ്രവൃത്തി പരിചയം അഭികാമ്യം. ദിവസ വേതനം: 720 രൂപ. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി ആറിന് ഉച്ചയ്ക്ക് രണ്ടിന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എച്ച്ഡിഎസ് ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തിച്ചേരണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ : 0495 2355900

