കോഴിക്കോട്: സംസ്ഥാനത്തെ പുനസംഘടിപ്പിക്കപ്പെട്ട മിനിമം വേതന ഉപസമിതി ആയുർവേദിക്, അലോപ്പതിക്ക് മരുന്ന് നിർമ്മാണ മേഖലയിലേയും, ഗോൾഡ്, സിൽവർ ഓർണമെന്റ്സ് മേഖലയിലേയും മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുളള തെളിവെടുപ്പ് യോഗം ഫെബ്രുവരി ഏഴിന് യഥാക്രമം രാവിലെ 10 നും 11.30നും കോഴിക്കോട് ഗാന്ധി റോഡിലുളള ജില്ലാ വ്യവസായ കേന്ദ്രത്തിനു സമീപത്തെ കെഎസ്എസ്ഐഎയുടെ ഹാളിൽ നടക്കും. പ്രസ്തുത തെളിവെടുപ്പ് യോഗത്തിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളി തൊഴിലുടമ പ്രതിനിധികൾ പങ്കെടുക്കേണ്ടതാണെന്ന് ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ്) അറിയിച്ചു

