മണിയൂർ പഞ്ചായത്ത് പാലിയേറ്റീവ് കുടുംബ സംഗമം


കോഴിക്കോട്: മണിയൂർ പഞ്ചായത്ത് പാലിയേറ്റീവ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് രോഗി കുടുംബ സംഗമം സംഘടിപ്പിച്ചു.
ചെരണ്ടത്തൂർ എംഎച്ച് ഇ എസ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു. മണിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി കെ അഷ്റഫ് അധ്യക്ഷത വഹിച്ചു. കെ മുരളീധരൻ എംപി മുഖ്യാതിഥിയായി.
പി കെ നവാസ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ പി എം അഷ്റഫ്, വിവിധ ക്ലിനിക്കുകളെ പ്രതിനിധീകരിച്ച് ദിലീപൻ മാസ്റ്റർ, സി കെ സതീഷ് കാരാളത്ത് പോക്കർ ഹാജി, മൂഴിക്കൽ റസാഖ്,സി.എം വിജയൻ, റഷീദ് മാസ്റ്റർ എന്നിവർ സംസാരിച്ചു. സുനിൽ കൊടെമ്പ്രം,സിറാജ് തുറയുർ, മണിദാസ് പയ്യോളി എന്നീ കലാകാരന്മാരുടെ പരിപാടികൾ അരങ്ങേറി. എം എച്ച് ഇ എസ് കോളേജ് എൻഎസ്എസ് വളണ്ടിയർമാർ പരിപാടിക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *