• റാഗി സേമിയ -200 g
• ശർക്കര -300g
• തേങ്ങ പാൽ -ഒരു പകുതി തേങ്ങ
• ഏലക്ക പൊടി -1/4 ടീ സ്പൂൺ
• കശുവണ്ടി -50g
• നെയ്യ് -1 വലിയ സ്പൂൺ
ഒരു പാത്രത്തിൽ നെയ്യ് ഒഴിച്ച് കശുവണ്ടി വറുത്തത് മാറ്റി വെക്കുക. അതേ നെയ്യിൽ റാഗി സേമിയ ഇട്ട് ചെറു തീയിൽ ഇളക്കുക. ഇതിലേക്ക് തേങ്ങാപ്പാൽ ഒഴിച്ച് വേവിക്കുക. വെന്ത് വെള്ളം വറ്റുമ്പോൾ ശർക്കര പാനി ഒഴിച്ച് ഇളക്കുക. നന്നായി മുറുകുമ്പോൾ നെയ്യ് പുരട്ടിയ പാത്രത്തിൽ ഒഴിച്ച് സ്പൂൺ കൊണ്ട് അമർത്തി ഷേപ്പ് ചെയ്യുക. വറുത്തു വെച്ച കശുവണ്ടി കൊണ്ട് അലങ്കരിക്കുക.
റാഗി കേസരി

