മധുര മനോഹരം മലബാറിന്റെ രുചിമേളം

ബേക്ക് മലബാര്‍ ട്രേഡ് ഫെയര്‍ 17, 18 തീയതികളില്‍

കോഴിക്കോട്: ബേക്കേഴ്‌സ് അസോസിയേഷന്‍ കേരള (ബേക്ക്) കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ബേക്ക് മലബാര്‍ ട്രേഡ് ഫെയര്‍ ഫെബ്രുവരി 17, 18 തീയതികളിൽ  മൊകവൂര്‍ ലാവന്‍ഡിസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. 17ന് രാവിലെ 10.30ന് ടൂറിസം, പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ട്രേഡ് ഫെയറും ജില്ലാ സമ്മേളനവും ഉദ്ഘാടനം ചെയ്യും.
‘മധുര മനോഹരം മലബാറിന്റെ രുചിമേളം’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന മേളയില്‍ ട്രേഡ് ഫെയര്‍ കൂടാതെ ഓട്ടോ എക്‌സ്‌പോ, ഫുഡ് ഫെസ്റ്റ്, ടോക്ക് ഷോ, ഫാമിലി മീറ്റ്, മ്യൂസിക്കല്‍ ഈവ് എന്നിവയും ഉണ്ടാകുമെന്ന് ബേക്ക് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് നല്ലളം, ജനറല്‍ സെക്രട്ടറി റാഷിക് തുണേരി എന്നിവര്‍ പറഞ്ഞു.

”വിജയത്തിലേക്കുള്ള രുചിക്കൂട്ടുകള്‍” എന്ന വിഷയത്തില്‍ 17ന് ഉച്ചയ്ക്ക് ശേഷം നടക്കുന്ന സെഷനില്‍ ബിസിനസ് ട്രെയ്‌നര്‍ കസാക് ബെന്‍ജലിയും ‘ജീവിക്കാന്‍ മറന്ന കച്ചവടക്കാരന്‍’ എന്ന വിഷയത്തില്‍ 18ന് രാവിലെ നടക്കുന്ന സെഷനില്‍ ഹാപ്പി ലൈഫ് ട്രയ്‌നിംഗ് സിഇഒ സി എ റസാക്കും ക്ലാസ് നയിക്കും. ബേക്കിന്റെ സഹോദര സംഘടനകളായ സ്മാര്‍ട് ടീമിന്റെയും , ലേഡീസ് വിംഗിന്റെയും ഉദ്ഘാടനം  കലക്ടര്‍ സിനേഹില്‍ കുമാര്‍ സിംഗ് നിര്‍വഹിക്കും. തുടര്‍ന്ന് മ്യൂസിക്കല്‍ നൈറ്റും അരങ്ങേറും.