കോഴിക്കോട്: കടൽദേവതയ്ക്ക് പൂജ നടത്തി കോഴിക്കോട്ടെ ലോഹന സമാജം.കടൽ ക്ഷോഭത്തിൽ നിന്നും കടൽക്കൊള്ളക്കാരിൽ നിന്നും സംരക്ഷിക്കുന്നതിനും സമൂഹത്തിലും കുടുംബത്തിലും ബിസിനസ്, സമാധാനം, ഐക്യം എന്നിവയുടെ അഭിവൃദ്ധിക്കും വേണ്ടിയാണ് ഗുജറാത്തി സമൂഹം എല്ലാവർഷവും ‘ സമുദ്ര പൂജ’ നടത്തുന്നത്.
‘ആഷാദി ബീജ്’ എന്നും ഇതിനെ വിളിക്കുന്നു. ഈ ദിവസം പ്രാർത്ഥനകൾ, പാൽ, മധുരമുള്ള ചോറ്, തേങ്ങ, അരിക്കടവ് തുടങ്ങിയവ നൽകി കടൽ ദേവതയെ പ്രസാദിപ്പിക്കും.കഴിഞ്ഞ 80 വർഷമായി ‘ശ്രീ കാലിക്കറ്റ് ലോഹന മഹാജൻ’ ഈ വാർഷിക പരിപാടി വലിയ വിശ്വാസത്തോടെ ആഘോഷിക്കുന്നു.
ഇതോടനുബന്ധിച്ച് ഗുജറാത്തി സ്ട്രീറ്റിലെ ജലറാം അമ്പലത്തിൽ പൂജ നടന്നു. തുടർന്നാണ് കടലിലേക്ക് നീങ്ങി പൂജ ചെയ്തത്. രാജേഷ് രാവൽ മുഖ്യപൂജാരിയായി.
മയൂർ മജിത്തിയ, ബി ദിനേശ് മജിത്തിയ,
രാജേഷ് അനിൽ സുന്ദ്രാണി, ആർ
ജയന്ത് കുമാർ എന്നിവർ നേതൃത്വം നൽകി.
സമുദ്ര പൂജയുമായി ലോഹന സമാജം

