മടവൂർ സി.എം മഖാം ഉറൂസ് നാളെ തുടങ്ങും


കൊടുവള്ളി: ദക്ഷിണേന്ത്യയിലെ പ്രമുഖ മുസ്ലിം തീർത്ഥാടന കേന്ദ്രമായ മടവൂർ സി.എം മഖാം ശരീഫ് 34ാം ഉറൂസ് മുബാറക്ക്  13, 14, 15, 16, 17 (1445 ശവ്വാൽ 4,5,6,7,8) തിയ്യതികളിൽ അതി വിപുലമായി നടത്തുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാളെ രാവിലെ 9.30ന് മഖാം സിയാറത്തിന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നേതൃത്വം നൽകും. തുടർന്ന് കൊടി ഉയർത്തൽ കർമം മഖാം കമ്മറ്റി പ്രസിഡൻ്റ് സയ്യിദ് എൻ.പി.എം സൈനുൽ ആബിദീൻ തങ്ങൾ കാസർഗോഡ് നിർവഹിക്കും.10.30 ന് മൗലിദ് പാരായണവും ഓത്തിടൽ ചടങ്ങും നടക്കും. വൈകിട്ട് 7.00 മണിക്ക് സി.എം അനുസ്മരണ സമ്മേളനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിക്കും.  ഓണമ്പിള്ളി മുഹമ്മദ് ഫൈസി, അബ്ദുല്ലത്തീഫ് ഫൈസി പൂനൂർ  അനുസ്മരണ പ്രഭാഷണം നടത്തും. പി.കെ.കെ ബാവ , നജീബ് കാന്തപുരം എം.എൽ.എ, നാസർ ഫൈസി കൂടത്തായി, അബൂബക്കർ ഫൈസി മലയമ്മ സംസാരിക്കും.
14  ന് ഞായറാഴ്ച്ച വൈകിട്ട്  7.00 മണിക്ക് സി.എം മഖാം ജാമിഅ അശ്അരിയ്യ സനദ് ദാന സമ്മേളനം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ സനദ് ദാനം നിർവഹിക്കും. സമസ്ത മുശാവ മെമ്പറും ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി വൈസ് ചാൻസിലറുമായ ഡോ. ബഹാഉദ്ധീൻ മുഹമ്മദ് നദ് വിമുഖ്യ പ്രഭാഷണം നടത്തും.  ഡോ. എം.കെ മുനീർ എം.എൽ.എ, അബ്ദുസ്സമദ് പൂക്കോട്ടൂർ, ബഷീർ ഫൈസി ദേശമംഗലം പ്രസംഗിക്കും.
15 ന്   തിങ്കൾ വൈകിട്ട് 7 മണിക്ക് മജ്ലിസുന്നൂർ വാർഷികം പാണക്കാട് സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
റഫീഖ് സകരിയ്യാ ഫൈസി കൂടത്തായി ആമുഖ ഭാഷണം നിർവഹിക്കും. അൻവർ മുഹ്യുദ്ധീൻ ഹുദവി, ആലുവ പ്രഭാഷണം നിർവക്കും.
അബ്ദുറസാഖ് ബുസ്താനി ,  വി.എം ഉമ്മർ മാസ്റ്റർ തുടങ്ങിയവർ സംസാരിക്കും. ഉറൂസ് മുബാറക്കിൻ്റെ മർമപ്രധാനമായ, ആയിരങ്ങൾ സംബന്ധിക്കുന്ന ദിക്റ് ദുആ സമ്മേളനം 16 ന് ചൊവ്വാഴ്ച്ച വൈകിട്ട് ഏഴുമണിക്ക് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പ്രാർത്ഥന നിർവഹിക്കും. സി.എംമഖാം കമ്മറ്റി പ്രസിഡൻ്റ് എൻ.പി.എം സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ അധ്യക്ഷത വഹിക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ട്രഷറർ ഉമർ മുസ്ലിയാർ കൊയ്യോട് മുഖ്യ പ്രഭാഷണം നിർവഹിക്കും. അതാഉള്ള തങ്ങൾ മഞ്ചേശ്വരം,  ഫഖ്റുദ്ധീൻ തങ്ങൾ കണ്ണന്തളി, സഫ്വാൻ തങ്ങൾ ഏഴിമല, ടി.പി.സി തങ്ങൾ നാദാപുരം, സയ്യിദ് സൈനുൽ ആബിദീൻ അൽ ജിഫ്രി വടകര,  സമസ്ത മുശാവറ അംഗങ്ങളായ യു.എം അബ്ദുറഹിമാൻ മുസ്ലിയാർ, ത്വാഖ അഹ്മദ് മുസ്ലിയാർ, ഒളവണ്ണ അബൂബക്കർ മുസ്ലിയാർ, മൂസക്കോയ മുസ്ലിയാർ വയനാട് എഡിവരും യു.കെ അബ്ദുല്ലത്തീഫ് മുസ്ലിയാർ, അബ്ദുൽ മജീദ് ബാഖവി കാസർഗോഡ് തുടങ്ങിയവരും സംബന്ധിക്കും. 17 ന് ബുധനാഴ്ച്ച രാവിലെ ആറുമണി മുതൽ വൈകിട്ട് നാലുമണി വരെ നടക്കുന്ന അന്നദാനത്തോടെ അഞ്ചു ദിവസങ്ങളിലായി നടക്കുന്ന ഉറൂസ് മുബാറക്കിന് സമാപനമാകും. വാർത്താ സമ്മേളനത്തിൽ മഖാം കമ്മറ്റി ജനറൽ സെക്രട്ടറി യു. ഷറഫുദ്ധീൻ മാസ്റ്റർ, സ്വാഗത സംഘം വർക്കിങ് ചെയർമാൻ എം. അബ്ദുറഹിമാൻ മാസ്റ്റർ,  കൺവീനർമാരായ വി.സി റിയാസ് ഖാൻ, ഫൈസൽ ഫെസി മടവൂർ, പ്രോഗ്രാം കമ്മറ്റി കൺവീനർ ഹാരിസ് അശ്അരി സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *