കല സുവർണ രാഗം സമാപനം ഏപ്രിൽ 19 ന്

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: കല സുവർണരാഗം- 2025
കോഴിക്കോട് ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല) ഗോൾഡൻ ജൂബിലി ആഘോഷ സമാപന പരിപാടികൾ ഏപ്രിൽ 19 ന് ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 5 ന് കലിക്കറ്റ് ട്രേഡ് സെന്ററിൽ (സ്വപ്ന നഗരി ) ആണ് പരിപാടി.

കല പ്രസിഡൻ്റ് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിക്കും. പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി, മലബാർ ഗ്രൂപ്പ് ചെയർമാൻ, എം പി അഹമ്മദ് എന്നിവരെ ആദരിക്കും. പ്രശസ്ത ഗായിക കെ എസ് ചിത്ര, വി ശിഷ്ടാതിഥിയായിരിക്കും. എം ജി ശ്രീകുമാറും റിമി ടോമിയും നയിക്കുന്ന മെഗാ സംഗീത നിശയും എം ടിയുടെ മകൾ അശ്വതി വി നായരും സംഘവും അവതരിപ്പിക്കുന്ന, ക്ലാസിക്കൽ ഡാൻസും അരങ്ങേറും.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000