ഐഎഫ്എഫ്കെ: കോഴിക്കോട് സ്ഥിരം വേദിയാക്കണം – കല

കോഴിക്കോട്: ചലച്ചിത്ര അക്കാദമി നടത്തിവരുന്ന ഐഎഫ്എഫ്കെയുടെ സ്ഥിരംവേദികളിൽ എല്ലാ വർഷവും കോഴിക്കോടിനെ പരിഗണിക്കണമെന്ന് കോഴിക്കോട് ആർട്ട് ലവേഴ്സ് അസോസിയേഷൻ(കല)    വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.

പ്രസിഡൻ്റ്  തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി അഡ്വ. കെ പി അശോക് കുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ സുബൈർ കണക്കും അവതരിപ്പിച്ചു.  കെ വിജയരാഘവൻ പ്രമേയങ്ങൾ അവതരിപ്പിച്ചു.

ഭാരവാഹികൾ: തോട്ടത്തിൽ രവീന്ദ്രൻഎംഎൽഎ (പ്രസിഡൻ്റ്) കെ വിജയരാഘവൻ, എൻ ചന്ദ്രൻ, വി എം ജയദേവൻ, വിനീഷ് വിദ്യാധരൻ, (വൈ.പ്രസിഡൻ്റുമാർ) കെ സുബൈർ(സെക്രട്ടറി), സന്നാഫ് പാലക്കണ്ടി, സി ജെ തോമസ്, സി എം സജീന്ദ്രൻ, അങ്കത്തിൽ അജയ് കുമാർ (ജോ.സെക്രട്ടറിമാർ) അഡ്വ. കെ പി അശോക് കുമാർ (ട്രഷറർ).

തോട്ടത്തിൽ രവീന്ദ്രൻ (പ്രസിഡൻ്റ്)
കെ സുബൈർ(സെക്രട്ടറി)