സ്‌കില്‍ ട്രെയിനര്‍ ഇന്റര്‍വ്യൂ മൂന്നിന്
കോഴിക്കോട്: സ്‌കില്‍ ഡവലപ്മെന്റ് സെന്ററുകളില്‍ ഒഴിവുള്ള സ്‌കില്‍ ട്രെയിനര്‍, സ്‌കില്‍ അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐഒടി ടെക്നിക്കല്‍ ഡിവൈസ് ഓപ്പറേറ്റര്‍, സോളാര്‍ എല്‍ഇഡി ടെക്നീഷ്യന്‍, വെബ് ഡെവലപ്പര്‍ എന്നീ ജോബ് റോളുകളില്‍ ഓരോ സ്‌കില്‍ ട്രെയിനര്‍മാരുടെ ഒഴിവും സ്‌കില്‍ സെന്റര്‍ അസിസ്റ്റന്റുമാരുടെ നാല് ഒഴിവുമാണുള്ളത്. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ മൂന്നിന് രാവിലെ പത്ത് മണിക്ക് ജില്ലാ ഓഫീസില്‍ എത്തണം. ഫോണ്‍: 0495 2961441.