‹

തൊഴിൽമേള ലോഗോ പ്രകാശനം ചെയ്തു


കോഴിക്കോട്: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി ഡിപ്പാർട്ട്മെന്റ് കരിയർ ഗൈഡൻസ് ആൻ്റ് കൗൺസലിംഗ് സെൽ കൊയിലാണ്ടി നഗരസഭയുമായി ചേർന്ന് നടത്തുന്ന തൊഴിൽമേളയുടെ ലോഗോ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് പ്രകാശനം ചെയ്തു. ഫെബ്രുവരി 17 ന് കൊയിലാണ്ടി ടൗൺ ഹാളിലാണ് മേള നടക്കുന്നത്.

50 ൽ പരം കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ അഞ്ഞൂറോളം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പങ്കെടുക്കാനുള്ള പ്രായപരിധി 40 വയസ്സ്. പ്രധാനമായും കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള വിഎച്ച്എസ്ഇ ഉദ്യോഗാർത്ഥികളെ ഉദ്ദേശിച്ചാണ് തൊഴിൽമേള സംഘടിപ്പിക്കുന്നത്.

ജില്ലാ കലക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ വി ഹബീബുറഹ്മാൻ, ജോയിന്റ് കൺവീനർമാരായ ടി വി സാഗിർ, സക്കറിയ എളേറ്റിൽ, പി സഞ്ജീവ് കുമാർ എന്നിവർ പങ്കെടുത്തു

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000