കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന് കീഴിലെ മരുതോങ്കര ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ ഗേള്‍സ് സ്‌കൂളില്‍ എച്ച്എസ്ടി ഹിന്ദി നിയമനത്തിന് വനിതകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ പത്തിന് രാവിലെ 10.30ന് ഈസ്റ്റ് ഹില്ലിലെ പ്രീ എക്സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ നടക്കുന്ന എഴുത്തുപരീക്ഷയുടെയും തുടര്‍ന്നുള്ള അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പ്. അപേക്ഷ ഫോം പരീക്ഷാ കേന്ദ്രത്തില്‍ ലഭിക്കും.
ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം രാവിലെ 9.30ന് ട്രെയിനിങ് സെന്ററില്‍ എത്തണം. ഫോണ്‍: 0495 237037.

