കോഴിക്കോട്: ഫോറസ്റ്റ് ഡിവിഷന് കീഴിലെ ഫോറസ്റ്റ് ഡെവലപ്‌മെന്റ് ഏജന്‍സിയില്‍ ദിവസവേതനത്തില്‍ കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റ് കം ഇക്കോ ടൂറിസം മാനേജര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: അംഗീകൃത സര്‍വകലാശാലകളില്‍നിന്ന് ബയോളജിക്കല്‍ സയന്‍സ് വിഷയങ്ങളില്‍ 55 ശതമാനത്തില്‍ കുറയാത്ത പി.ജി. ആശയ വിനിമയത്തിലും ഡോക്യുമെന്‍േറഷനിലും റിസര്‍ച്ചിലും മികവും വന്യജീവി സംരക്ഷണ മേഖലയില്‍ രണ്ട് വര്‍ഷത്തെ പരിചയവും ഉണ്ടാവണം. ജി.ഐ.എസ്, ക്യാമറ ട്രാപ്പിങ്, ബയോഡൈവേഴ്‌സിറ്റി റിസര്‍ച്ച്, സയിന്റിഫിക് ഡാറ്റ അനാലിസിസ് എന്നിവയില്‍ കഴിവും ഉള്‍പ്രദേശങ്ങളില്‍ ജോലി ചെയ്യാനും താമസിക്കാനും യാത്ര ചെയ്യാനുമുള്ള സന്നദ്ധതയും ഉണ്ടാവണം. കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് മുന്‍ഗണന. നവംബര്‍ 12ന് വൈകിട്ട് അഞ്ചിനകം കോഴിക്കോട് സിവില്‍ സ്‌റ്റേഷനിലെ ബി ബ്ലോക്കില്‍ ആറാം നിലയിലുള്ള ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസില്‍ നിശ്ചിത ഫോമില്‍ അപേക്ഷ സമര്‍പ്പിക്കണം. പ്രായപരിധി: 2025 ജനുവരി ഒന്നിന് 19-40. ഫോണ്‍: 0495 2374450. ഇ-മെയില്‍: dfo.kozh.for@kerala.gov.in, dfokkd@gmail.com.

