കോഴിക്കോട്: സാമൂഹിക നീതി വകുപ്പിന് കീഴില്‍ മായനാട് പ്രവര്‍ത്തിക്കുന്ന ഗവ. ഭിന്നശേഷി തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ കെല്‍ട്രോണിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന സൗജന്യ കമ്പ്യൂട്ടര്‍ കോഴ്സുകളിലേക്ക് ഭിന്നശേഷിക്കാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (അടിസ്ഥാന യോഗ്യത: പ്ലസ്ടു), വേര്‍ഡ് പ്രോസസ്സിങ് ആന്‍ഡ് ഡെസ്ക് ടോപ് പബ്ലിഷിങ് (എസ്.എസ്.എല്‍.സി) കോഴ്സുകളിലാണ് പ്രവേശനം. പ്രായപരിധി: 18-35. അപേക്ഷകള്‍ മാര്‍ച്ച് 31നകം സൂപ്പര്‍വൈസര്‍, ഗവ. ഭിന്നശേഷി തൊഴില്‍ പരിശീലന കേന്ദ്രം, മായനാട്, കോഴിക്കോട് 673008 എന്ന വിലാസത്തിലോ vtcmayanad@gmail.com എന്ന ഇ-മെയിലിലോ ലഭിക്കണം. ഫോണ്‍: 0495 2351403, 7025692560
Related Posts
മോണ്ടിസോറി ടീച്ചര്‍ ട്രെയിനിങ്
കോഴിക്കോട്: കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ആഗസ്റ്റ് അഞ്ച്, ആറ്, ഏഴ് തീയതികളില്‍ വനിതകള്‍ക്കായി ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിങ് കോഴ്സിന്റെ സൗജന്യ പരിചയ ക്ലാസ് നടത്തും.…
എന്‍സിവിടി ട്രേഡ്: 29 വരെ അപേക്ഷിക്കാം
കോഴിക്കോട്: ഗവ. വനിത ഐടിഐയില്‍ 2024 വര്‍ഷത്തില്‍ വിവിധ എന്‍സിവിടി ട്രേഡുകളിലേക്കുളള പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണവും വെരിഫിക്കേഷന് നടപടികളും ആരംഭിച്ചു. ഐടിഐ യില്‍ നേരിട്ട് വന്ന്…
അമൃതകിരണം ക്വിസ്: ചക്കാലക്കല്‍ എച്ച്എസ്എസിന് ഒന്നാം സ്ഥാനം
കോഴിക്കോട്: കെജിഎംഒഎ സംഘടിപ്പിച്ച അമൃതകിരണം മെഡിക്വിസ് ജില്ലാതല മത്സരത്തില്‍ മടവൂര്‍ ചക്കാലക്കല്‍ എച്ച്എസ്എസിലെ നിയ ഫെബിന്, ഫാത്തിമ ഫര്ഹീന് എന്നിവര്‍ ഒന്നാം സ്ഥാനം നേടി. വേളംകോട് സെന്റ്…

